ആത്മീയ ചക്രവാളത്തിലെ സൂര്യതേജസ്സായിരുന്ന കണ്യാല മൗല (റ ) യുടെ നിർദ്ദേശപ്രകാരം 1992 ഏപ്രിൽ 19ന് വൈജ്ഞാനിക ലോകത്തിന് ആത്മ നിർവൃതിയേകി പ്രമുഖ പണ്ഡിതരുടെയും സാദാത്തുക്കളുടെയും ജനസഹസ്രങ്ങളുടെയും നിറസാന്നിധ്യത്തിൽ ഇർഫാനിയ ജന്മംകൊണ്ടു.
ഇസ്ലാമിക പ്രബോധന ഗോദയിൽ കാലത്തിന്റെ നാഡീ മിടിപ്പ് തിരിച്ചറിഞ്ഞു വീരേതിഹാസങ്ങളുടെ പുതു ചരിതം രചിക്കാൻ ഇർഫാനിയ്യ: പ്രതീക്ഷയുടെ നഭസ്സിലേക്ക് വാതായനങ്ങൾ തുറന്ന് കർമ്മധാരയിലേക്ക് കാലൂന്നി, അവകാശവാദങ്ങളുടെ ശബ്ദകോശങ്ങളില്ലാതെ നിശബ്ദത സേവന പരതയാണ് ഇർഫാനിയ്യ: യുടെ പ്രത്യേകത. അല്ലാഹുവിന്റെ ആരിഫീങ്ങളുടെയും ഉഖ്റവിയായ പണ്ഡിതൻ മാരുടെയും സർവ്വാദാരണീയരായ സാദാത്തുക്കളുടെയും അനുഗ്രഹാശിസ്സുകളും അംഗീകാരവും ഇർഫാനിയ്യ യുടെ തേജസ് വർദ്ധിപ്പിക്കുന്നു. ഹൃദയങ്ങൾ തുരുമ്പെടുക്കുന്ന ഭൗതിക സാഹചര്യങ്ങൾക്കിടയിൽ ഈമാനിന്റെ വെളിച്ചം വിതറുന്ന ഒരു ജ്ഞാനാലയമുണ്ട് മേലാറ്റൂർ കല്ലാംപാറയിൽ, ഇർഫാനിയ്യ ശരീഅഃത് & ഹിഫ്ളുൽ ഖുർആൻ അറബിക് കോളേജ്.
ഇത് കേവലം വിദ്യാലയമല്ല മറിച്ച് പാരമ്പര്യ വിജ്ഞാനത്തിന്റെയും ആത്മീയ സംസ്കരണത്തിന്റെയും പവിത്രമായ സംഗമ ഭൂമിയാണ്.
ആത്മീയ ചക്രവാളത്തിലെ സൂര്യതേജസ്സായിരുന്ന കണ്യാല മൗല (റ ) യുടെ പവിത്രമായ നാമധേയത്തിലാണ് ഈ സ്ഥാപനം സ്ഥാപിതമായത് , ആ മഹാനുഭാവന്റെ ആത്മീയ പ്രഭാവം ഇവിടെ നിഴലിച്ചു നിൽക്കുന്നു. ശൈഖുനാ ചെപ്പാരപ്പടവ് ഉസ്താദിന്റെയും സ്വാഹിബുൽ മൗല അഹമ്മദ് വലിയുല്ലാഹി മഹാനരുടെയും കാർമിക ത്വവും കരുതലുമാണ് ഈ കലാലയത്തിന്റെ ജീവനാഡി, അവരുടെ ദീർഘവീക്ഷണവും പ്രാർത്ഥനയുമാണ് കല്ലാംപാറയിലെ മണ്ണിൽ ജ്ഞാനത്തിന്റെ വസന്തം വിരിയിച്ചത്.

വിവരങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം വിവേകമുള്ള ഹൃദയങ്ങളെ വാർത്തെടുക്കാനാണ് ഇർഫാനിയ്യ ശ്രമിക്കുന്നത്. തസവ്വുഫിന് (ആത്മസംസ്കരണം) മുൻഗണന നൽകുന്ന മഖ്ദൂമിയ സിലബസ് ആണ് ഇവിടെ പിന്തുടരുന്നത്. അക്ഷരങ്ങൾക്കപ്പുറം അല്ലാഹുവിനെ അറിയാനും ആത്മീയമായ ഔന്നത്യം കൈവരിക്കാനും ഈ സിലബസ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. ഖുർആൻ ഹൃദയസ്ഥമാക്കുന്നതിനൊപ്പം ഇസ്ലാമിക നിയമസംഹിതകളിൽ അഗാധമായ അറിവ് നേടാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്
പാണ്ഡിത്യത്തിന്റെയും പരിഹാരങ്ങളുടെയും പേരിലുള്ള കുതുഹു ലങ്ങളും അഴിഞ്ഞാടുന്ന ആധുനിക സമൂഹത്തിൽ ഇഖ്ലാസും തഖ്‌വയും ഇണങ്ങിചേർന്ന പണ്ഡിത വൃന്ദത്തെ സമർപ്പിക്കുകയാണ് ഇർഫാനിയ്യയുടെ സംസ്ഥാപനത്തിലൂടെ വന്ദ്യ ശൈഖുനാ ലക്ഷ്യമിടുന്നത്
Lorem ipsum dolor sit amet, consectetur adipiscing elit.
Lorem ipsum dolor sit amet, consectetur adipiscing elit.
Lorem ipsum dolor sit amet, consectetur adipiscing elit.
Lorem ipsum dolor sit amet, consectetur adipiscing elit.

Lorem ipsum dolor sit amet, consectetur adipiscing elit.Lorem ipsum dolor sit amet, consectetur adipiscing elit.Lorem ipsum dolor sit amet, consectetur adipiscing elit.Lorem ipsum dolor sit amet, consectetur adipiscing elit.